Thursday, March 25, 2010

കഥയല്ലിത് ... ദി ബ്രേവ് ന്യൂ വേള്‍ഡ്



പ്രിയ സ്നേഹിതാ ,
ഇതാ നമ്മുടെ ഭാരതം പുരോഗതിയിലേക്ക് കുതിച്ചുചാടുകയാണ്. ആര്‍ക്കും ആരുടെയും കിടപ്പറകള്‍ വെബില്‍ കാണാന്‍ തക്കവണ്ണം സ്വാതന്ത്ര്യം നല്കാന്‍ നമ്മുടെ നിയമ നിര്‍മ്മാതാക്കള്‍ നിയമങ്ങളെ പുനര്‍വ്യാഖ്യാനം ചെയ്തു തുടങ്ങിക്കഴിഞ്ഞു. അതുപോലെ ഇഷ്ടപ്പെട്ട ആണിനേയും പെണ്ണിനേയും തട്ടിക്കൊണ്ടു പോകാനും ഒരു ഉപഭോഗവസ്തുവായി മാത്രം കൊണ്ടു നടക്കുന്നതിനോ / കൂട്ടിലിടുന്നതിണോ  ഉള്ളതായ സ്വാതന്ത്ര്യം നല്‍കുകയാണ്. ബലാല്‍സംഗക്കാരും ഗൂണ്ടാകളും എല്ലാം കൂടി നമുക്കുവേണ്ടി നിയമങ്ങള്‍ ഉണ്ടാക്കുന്നു , വ്യാഖ്യാനിക്കുന്നു , നടപ്പാക്കുന്നു . അടുത്ത തലമുറയുടെ ഗതി എന്താകും ? മഹത്തായ ഭാരത സംസ്കാരം ഇതുവരെ കൊണ്ടാടിയ എല്ലാം തുലഞ്ഞു പോകും ..... നമുക്ക് ചിന്തിക്കാം ..സ്നേഹത്തോടെ// ചന്ദ്രബാബു പനങ്ങാട്